
















ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പൊലീസ് അറസ്റ്റു ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായും, അശ്രദ്ധമായും വാഹനമോടിക്കല്‍ എന്നീ വകുപ്പുകളാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
തടിയമ്പാട് സ്വദേശി ബെന്‍ ജോണ്‌സന്റെ മകള്‍ നാലു വയസുകാരി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. കൂട്ടുകാരിയായ തടിയമ്പാട് സ്വദേശി ആഷിക്കിന്റെ മൂന്നു വയസ്സുകാരിയായ മകള്‍ ഇനേയ തെഹസിന്‍ ഇടുക്കി മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെയ്‌സലിന്റെ സംസ്‌ക്കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും. സ്‌കൂളിലെ കുട്ടികള്‍ക്ക് നാളെ മുതല്‍ കൗണ്‍സിലിംഗ് നല്‍കും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വീണ്ടും പരിശീലന ക്ലാസ് നല്‍കാനും ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.