CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 51 Seconds Ago
Breaking Now

പ്രവേശനം മൂവായിരം ആളുകള്‍ക്ക്, പങ്കെടുത്തത് പതിനായിരം പേര്‍; ഹനാന്‍ ഷായുടെ സംഗീത പരിപാടിയില്‍ സംഘാടകര്‍ക്കെതിരെ കേസ്

കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. പരിപാടിയില്‍ മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഘാടകരായ അഞ്ച് പേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസ് എടുത്തത്.

കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുപതോളം പേര്‍ ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. സംഗീത പരിപാടി ആരംഭിക്കും മുന്നേ ആളുകള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടിയതാണ് തിക്കിനും തിരക്കിനും കാരണമായത്.

ജില്ലാ പൊലിസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തിയാണ് പരിപാടി നിര്‍ത്തിച്ചത്. ജില്ലാ പൊലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ആളുകളെ പിരിച്ചുവിടാനായി പൊലീസ് ലാത്തി വീശി. ചിലര്‍ കുറ്റിക്കാട്ടിലെ കുഴിയില്‍ വീണു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.