CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 56 Seconds Ago
Breaking Now

പ്രണയത്തില്‍ നിന്ന് പിന്മാറാത്ത കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ ബന്ധുക്കള്‍; മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി

കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തിയത്.

സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.

അഞ്ചലിന്റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇടയ്ക്കിടെ കാണുന്നതിലൂടെ ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.

അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. പ്രതികള്‍ അറസ്റ്റിലായി.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.