CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 13 Seconds Ago
Breaking Now

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുകെയില്‍ കുത്തേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് കസ്റ്റംസില്‍ നിന്നുള്ള ജോലി രാജിവച്ച് യുകെയില്‍ ഉന്നത പഠനത്തിന് ചേര്‍ന്ന ഹരിയാന സ്വദേശി

നവംബര്‍ 15ന് വോര്‍സസെറ്റിലെ ബാര്‍ബോണ്‍ റോഡിലാണ് ഗുരുതര പരിക്കോടെ വിജയി കുമാറിനെ കണ്ടെത്തുന്നത്.

യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ നിന്നുള്ള വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് വോര്‍സെസ്റ്റിലെ നഗര മധ്യത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ കുടുംബം രംഗത്തെത്തി. അപ്രതീക്ഷിത വിയോഗത്തില്‍ നീതി തേടി ഉന്നതരെ സമീപിച്ചിരിക്കുകയാണ് കുടുംബം.

നവംബര്‍ 15ന് വോര്‍സസെറ്റിലെ ബാര്‍ബോണ്‍ റോഡിലാണ് ഗുരുതര പരിക്കോടെ വിജയി കുമാറിനെ കണ്ടെത്തുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുത്തേല്‍ക്കുന്നതിന് മുമ്പായി പ്രതികളുമായി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പൊലീസ് കരുതുന്നു. കാരണം വ്യക്തമല്ല. പൊലീസ് വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

അതേസമയം കൊലപാതക കുറ്റം ചുമത്തി അഞ്ചു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിജയ് യുകെയിലെത്തുന്നത്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയില്‍ പഠനം നടത്തിവരികയായിരുന്നു. കൊലപാതകത്തിന്റെ വിവരങ്ങള്‍ അറിയാനും കുറ്റവാളികളെ ശിക്ഷിക്കാനും  മൃതദേഹം നാട്ടിലെത്തിക്കാനുമായി സഹായം തേടിയിരിക്കുകയാണ് കുടുംബം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.