CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 24 Minutes 40 Seconds Ago
Breaking Now

മഴയില്‍ കുളിച്ച് സണ്‍ഡേ! യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍; അതിശക്തമായ മഴ മൂലം സൗത്ത് വെയില്‍സില്‍ 'ജീവന്‍ അപകടത്തിലാക്കുന്ന' കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

ഇംഗ്ലണ്ടിലെ നോര്‍ത്തേണ്‍ ഭാഗങ്ങളില്‍ ഐസിനുള്ള മഞ്ഞ മുന്നറിയിപ്പ്

യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴ മൂലമുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് ഇതിന്റെ ഭാഗമായി നല്‍കിയിരിക്കുന്നത്. സൗത്ത് വെയില്‍സില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ജീവന്‍ അപകടത്തിലാക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് പുറപ്പെടുവിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ സൗത്ത് വെയില്‍സില്‍ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലവില്‍ വരും. ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു. സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. An amber warning covering south Wales has been issued by the Met Office

ഇംഗ്ലണ്ടിലെ വിവിധ നദികളിലായി 35 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിട്ടുള്ളത്. നാച്വറല്‍ റിസോഴ്‌സസ് വെയില്‍സ് 10 അലേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തന്നെ ഇംഗ്ലണ്ടിലെ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പുണ്ടായിരുന്നു. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തിറങ്ങിയത്. 

ഇതിനിടെ ഇംഗ്ലണ്ടിലെ നോര്‍ത്തേണ്‍ ഭാഗങ്ങളില്‍ ഐസിനുള്ള മഞ്ഞ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച മഴ മുന്നറിയിപ്പ് നിലവിലുണ്ടെങ്കിലും യുകെയിലെ മറ്റ് ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.