CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 19 Seconds Ago
Breaking Now

അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ഡോക്ടറെ കാണാന്‍ ഇനി ടാക്‌സി കിട്ടില്ല! അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്‌മെന്റിന് സൗജന്യ ടാക്‌സിഏര്‍പ്പെടാക്കിയ പരിപാടി റദ്ദാക്കി ഹോം ഓഫീസ്; പ്രതിവര്‍ഷം ചെലവാക്കിയത് 15.8 മില്ല്യണ്‍ പൗണ്ട്

അഭയാര്‍ത്ഥികള്‍ താമസസ്ഥലം മാറ്റുന്നതോടെയാണ് ജിപിയെ കാണാന്‍ ദീര്‍ഘയാത്രകള്‍ ആവശ്യമായി വരുന്നത്

അഭയാര്‍ത്ഥി അപേക്ഷകര്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായി സൗജന്യ ടാക്‌സി സേവനം ഉപയോഗിക്കുന്ന പരിപാടി അവസാനിപ്പിച്ച് ഹോം ഓഫീസ്. പ്രതിവര്‍ഷം 15.8 മില്ല്യണ്‍ പൗണ്ടാണ് ഈ സര്‍വ്വീസിനായി ഹോം ഓഫീസ് ചെലഴിക്കുന്നതെന്ന് വ്യക്തമായതോടെയാണ് ഈ നടപടി. 

ഫെബ്രുവരി മുതല്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് എത്ര തന്നെ അടിയന്തര മെഡിക്കല്‍ ആവശ്യമായാലും ബസുകള്‍ പോലുള്ള പകരം സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പൊതു ഗതാഗതം സൗകര്യങ്ങളില്‍ സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവും ഗവണ്‍മെന്റ് ഇതുവരെ സമ്മതം മൂളിയിട്ടില്ല. 

അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് കിട്ടാത്ത സൗകര്യങ്ങള്‍ ചെയ്തുനല്‍കുന്നുവെന്ന ചീത്തപ്പേര് പതിവാണ്. ഇതിനിടെയാണ് മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ചിലര്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ 250 മൈല്‍ വരെ ജിപി അപ്പോയിന്റിനായി സൗജന്യ ടാക്‌സിയില്‍ യാത്ര ചെയ്‌തെന്ന് കണ്ടെത്തിയതോടെ വിമര്‍ശനം രൂക്ഷമായി. 

അഭയാര്‍ത്ഥികള്‍ താമസസ്ഥലം മാറ്റുന്നതോടെയാണ് ജിപിയെ കാണാന്‍ ദീര്‍ഘയാത്രകള്‍ ആവശ്യമായി വരുന്നത്. സൗജന്യ ബസ് പാസ് നല്‍കി ചെലവേറിയ ടാക്‌സി യാത്രകള്‍ ഒഴിവാക്കാനാണ് അഭയാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.