
















ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചതായി സ്ഥിരീകരിച്ച് ചാന്‍സലര്‍. അഞ്ച് വര്‍ഷത്തേക്ക് കൂടി ഇത് മരവിപ്പിച്ചതോടെ ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും തിരിച്ചടിയായി. 2020 വരെയാണ് ഇന്‍കം ടാക്‌സ് പരിധികള്‍ റേച്ചല്‍ റീവ്‌സ് മരവിപ്പിച്ചത്.
ഒബിആര്‍ രേഖകള്‍ പുറത്തുവന്നതോടെ ഈ വിവരം വ്യക്തമായെങ്കിലും ബജറ്റ് അവതരണത്തില്‍ ചാന്‍സലര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്‍കം ടാക്‌സ് പരിധികള്‍ക്ക് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് പരിധിയും മരവിപ്പിച്ചു. 2028-29 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇത് നിലനിര്‍ത്തുന്നത്. 
അതേസമയം മരവിപ്പിക്കല്‍ തീരുമാനം ജോലി ചെയ്യുന്ന ആളുകളെ ബാധിക്കുമെന്ന് റീവ്‌സ് സമ്മതിച്ചു. 12,570 പൗണ്ട് വരെ നികുതിയില്ലാതെ വരുമാനം നേടാം. എന്നാല്‍ ഇത് മുതല്‍ 50,270 പൗണ്ട് വരെ 20 ശതമാനമാണ് നികുതി.
50,271 പൗണ്ടിനും, 125,140 പൗണ്ടിനും ഇടയില്‍ 40 ശതമാനവും, ഇതിന് മുകളില്‍ 45 ശതമാനവുമാണ് നികുതി. പണപ്പെരുപ്പത്തിന് അനുസൃതമായി പരിധികള്‍ ഉയരുന്നില്ലെങ്കില്‍ വേതനം വര്‍ദ്ധിക്കുമ്പോള്‍ ഇതിലൊരു പങ്ക് നികുതി കവരും.
കൗണ്‍സില്‍ ടാക്‌സ് പരിഷ്‌കാരങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ചെലവ് വരും. 2 മില്ല്യണും, അതില്‍ കൂടുതല്‍ മൂല്യവുമുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് മാന്‍ഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതോടെയാണ് ഇത്.