
















മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യാപക വിമര്‍ശനം. ഹിന്ദു ദൈവങ്ങളെ കുറിച്ച് പാര്‍ട്ടി യോഗത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
ഹൈന്ദവ ആരാധന രീതികളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രേവന്ത് റെഡ്ഡി മൂന്നുകോടിയോളം വരുന്ന ദൈവങ്ങളെ കുറിച്ചും പരാമര്‍ശിച്ചത്.
ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട് ?മുപ്പത്തി മുക്കോടി ? കാരണമെന്തെന്നറിയോ ? അവിവാഹിതര്‍ക്ക് ഭഗവാന്‍ ഹനുമാന്‍, രണ്ട് കെട്ടിയവര്‍ക്ക് മറ്റൊരു ദൈവം, മദ്യപാനികള്‍ക്ക് മറ്റൊരു ദൈവം, യെല്ലമ്മ, പൊച്ചമ്മ,മൈയ്‌സമ്മ... കോഴി കഴിക്കുമെന്നുള്ളവര്‍ക്ക് വേറെയൊരു ദൈവം, ദാല്‍ റൈസ് കഴിക്കുന്നവര്‍ക്ക് മറ്റാരാള്‍... ശരിയല്ലേ... എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും ഉള്ള ദൈവങ്ങള്‍ ഹൈന്ദവ വിശ്വാസത്തിലുണ്ട്, എന്നായിരുന്നു മുഖ്യമന്ത്രി അല്‍പം നര്‍മം കലര്‍ത്തി പറഞ്ഞത്.
എന്നാല്‍ ഇതു നര്‍മ്മല്ലെന്നും ഹൈന്ദവ അപമാനിക്കുന്നത് ുല്യമാണെന്നും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നു.രേവന്ത് റെഡ്ഡിയും കോണ്‍ഗ്രസും ഹിന്ദുക്കളെ അപമാനിക്കുന്നത് ശീലമാക്കിയെന്ന് ബിജെപി വിമര്‍ശിച്ചു.