
















റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ക്ഷണം അയച്ചതും ക്ഷണം സ്വീകരിച്ചതും വളരെ ആശ്ചര്യകരമാണെന്നും എല്ലാവരുടെയും മനസ്സാക്ഷിക്ക് ഒരു ശബ്ദമുണ്ടെന്നും പവന്‍ ഖേര പറഞ്ഞു. തരൂരിന് ഈ കളി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ നേതാക്കളെ വിരുന്നില്‍ ക്ഷണിച്ചില്ല പക്ഷേ എന്നെ ക്ഷണിക്കപ്പെടുമ്പോള്‍ എന്തിനാണ് ഈ കളി നടക്കുന്നത്. ആരാണ് ഈ കളി കളിക്കുന്നതെന്നും എന്തുകൊണ്ട് നമ്മള്‍ അതിന്റെ ഭാഗമാകരുത് എന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും' ആയിരുന്നു പവന്‍ ഖേരയുടെ പ്രതികരണം. പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശനത്തിനെത്തുന്ന പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്ന പാരമ്പര്യം നരേന്ദ്ര മോദി സര്‍ക്കാര്‍ ലംഘിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്.
അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവനെന്ന നിലയില്‍ നല്‍കിയ ബഹുമാനത്തിന്റെ പ്രതിഫലനമാണ് തനിക്കുള്ള ക്ഷണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ തീര്‍ച്ചയായും അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു. വിരുന്നില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും ക്ഷണമില്ല. വിരുന്നില്‍ ഇരുവര്‍ക്കും ക്ഷണം ലഭിക്കാത്തതിനെ കൂറിച്ച് തനിക്ക് അറിയില്ലയെന്നും തരൂര്‍ വ്യക്തമാക്കി.