CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes Ago
Breaking Now

'റദ്ദാക്കിയ സര്‍വീസിന്റെ റീ ഫണ്ട് യാത്രക്കാര്‍ക്ക് തിരികെ നല്‍കും, കുടുങ്ങി കിടക്കുന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ

രാജ്യവ്യാപകമായി നൂറു കണക്കിന് ഇന്‍ഡിഗോ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയിരുന്നത്.

സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ വിമാന അധികൃതര്‍. റദ്ദാക്കിയ സര്‍വീസിന്റെ റീ ഫണ്ട് യാത്രക്കാര്‍ക്ക് തിരികെ നല്‍കുമെന്നും കുടുങ്ങി കിടക്കുന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. രാജ്യവ്യാപകമായി നൂറു കണക്കിന് ഇന്‍ഡിഗോ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയിരുന്നത്.

ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

റദ്ദാക്കിയ സര്‍വീസിന്റെ റീ ഫണ്ട് യാത്രക്കാര്‍ക്ക് തിരികെ ലഭിക്കും. കുടുങ്ങി കിടക്കുന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും തുടര്‍ന്നുള്ള യാത്രാസൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്‍ഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യുകയാണ് മറ്റ് വിമാനക്കമ്പനികള്‍. വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയര്‍ത്തി.

ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കി ഉയര്‍ത്തിയാണ് വിമാനകമ്പനികളുടെ ചൂഷണം. സമാന രീതിയില്‍ തന്നെ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയില്‍ അധികമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളൊന്നും തന്നെ ഇല്ല. നാളെ (ശനിയാഴ്ച) രണ്ട് സര്‍വീസുകളുണ്ട്. എയര്‍ ഇന്ത്യയുടെ സര്‍വീസിന് 62,000 രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരക്ക് 45,000 രൂപയാണ്. ഇന്ന് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.