CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 41 Minutes 7 Seconds Ago
Breaking Now

ഇടതുപക്ഷത്തിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം ; യുഡിഎഫിന്റെ വന്‍ മുന്നേറ്റം ; തിരുവനന്തപുരത്ത് എന്‍ഡിഎ

അപ്രതീക്ഷിത തിരിച്ചടിയാണ് എല്‍ഡിഎഫ് നേരിട്ടത്.

ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എന്‍ഡിഎ പ്രബലമായ കക്ഷിയായി ഉയര്‍ന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളില്‍ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 372 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നില്‍. 63 ഇടത്ത് എല്‍ഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളില്‍ 7-7 എന്ന നിലയിലാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യുഡിഎഫ് തിരിച്ചുവന്നു. ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത നേട്ടമാണ്. തിരുവനന്തപുര കോര്‍പ്പറേഷന്‍ വിജയത്തിനരികെയെത്തി. പാലക്കാട് നഗരസഭ നിലനിര്‍ത്തുകയും നിരവധി പഞ്ചായത്തുകളില്‍ സാന്നിധ്യമുണ്ടാക്കുകയും ചെയ്തു. 27 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു.

അപ്രതീക്ഷിത തിരിച്ചടിയാണ് എല്‍ഡിഎഫ് നേരിട്ടത്. ഭരണനേട്ടങ്ങളില്‍ ഊന്നിയായിരുന്നു പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കേന്ദ്രബിന്ദു. പെന്‍ഷന്‍ വര്‍ധിപ്പിച്ചതും സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചതും പ്രചാരണായുധമായി ഉപയോഗിച്ചു. പുറമെ, യുഡിഎഫിലെ രാഹുല്‍ മാങ്കൂട്ടം വിവാദം തുടങ്ങിയവയും നേട്ടമാകുമെന്ന് കരുതി. എന്നാല്‍, ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്ന പാര്‍ട്ടി വിലയിരുത്തലില്‍ നിന്നാണ് അപ്രതീക്ഷിതമായ തകര്‍ച്ച നേരിട്ടതെന്നതും ശ്രദ്ധേയം. 

 




കൂടുതല്‍വാര്‍ത്തകള്‍.