CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 59 Seconds Ago
Breaking Now

രാഹുലിന്റെയും തന്റെയും പ്രത്യയ ശാസ്ത്രം രണ്ട് ; വിവാദ പോസ്റ്റ് പങ്കുവച്ച് ശശി തരൂര്‍

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപിമാര്‍ക്കായി നടത്തിയ യോഗത്തിലും ശശിതരൂര്‍ പങ്കെടുത്തിരുന്നില്ല

വീണ്ടും വിവാദത്തിന് തിരികൊളുത്തി ശശി തരൂരിന്റെ സമൂഹ മാധ്യമ പോസ്റ്റ്. രാഹുലിന്റെയും തരൂരിന്റെയും പ്രത്യയ ശാസ്ത്രം രണ്ടെന്നാണ് പോസ്റ്റ്. ഇതു കോണ്‍ഗ്രസിലെ രണ്ടു പ്രത്യയ ശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇതിനെ ഒരുമിച്ച് കൊണ്ടുപോകാത്തത് പ്രശ്‌നമെന്നും പോസ്റ്റില്‍ പറയുന്നു. വിലയിരുത്തലിന് നന്ദിയെന്നും തരൂരിന്റെ പ്രതികരണം.

അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപിമാര്‍ക്കായി നടത്തിയ യോഗത്തിലും ശശിതരൂര്‍ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് യോഗം വിളിച്ചത്. തരൂരിന്റെ അസാന്നിധ്യത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. 

പുടിന്റെ സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി വിളിച്ച അത്താഴ വിരുന്നില്‍ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഉള്‍പ്പെടെ ക്ഷണം ഇല്ലാതിരിക്കെ ആയിരുന്നു തരൂര്‍ വിരുന്നില്‍ പങ്കെടുത്തത്.

തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂര്‍ രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയെന്ന് തരൂര്‍ സമൂഹമാധ്യമങ്ങളിലെഴുതി. എല്‍ഡിഎഫിന്റെ ഭരണ മാറ്റത്തിനായി താന്‍ പ്രചാരണം നടത്തിയെങ്കിലും അതിന്റെ ഗുണം ബിജെപിയ്ക്ക് ലഭിച്ചുവെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് മികച്ച വിജയം നേടിയ യുഡിഎഫിനേയും തരൂര്‍ അഭിനന്ദിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.