CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 43 Seconds Ago
Breaking Now

നടിയെ ആക്രമിച്ച കേസ്; ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷ്ണം പോലുമില്ലെന്ന് കോടതി

ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപും പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ ഒരു കഷ്ണം പേപ്പര്‍ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറില്‍ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പാര്‍ക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികള്‍ ഉള്‍പ്പെടെ ഒന്നുമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്. ഗൂഢാലോചന നടത്തിയതിന് പിന്നാലെ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ 2015ല്‍ വന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. ഇത് ദിലീപ് നല്‍കിയ കൊട്ടേഷന്‍ തുകയെന്നാണ് വിലയിരുത്തിയത്. അതിന് വേണ്ടി കെട്ടിച്ചമച്ച കഥയാണ് പാര്‍ക്കിങ്ങിലെ ഗൂഢാലോചന എന്ന് കോടതി കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പകര്‍പ്പിലാണ് കോടതി പരാമര്‍ശം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും വിചാരണക്കോടതിയുടെ വിധി പകര്‍പ്പില്‍ പരാമര്‍ശമുണ്ട്. സെലിബ്രേറ്റിയായ പ്രതിക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പ്രത്യേക പരിഗണന ഇല്ലെന്നും കോടതി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.