CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 28 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ സെൻ്റ് മേരീസ് സീറോ മലബാര്‍ സമൂഹത്തിനിത് അപൂര്‍വ്വ നിമിഷം ; ഏഴുമണിക്കൂര്‍ നീണ്ട കലാസന്ധ്യ. സെൻ്റ് മേരീസ് മിഷൻ്റെ ഇടവക ദിനാഘോഷങ്ങള്‍ അവിസ്മരണീയമായി...

ഗ്ലോസ്റ്ററിലെ സെൻ്റ് മേരീസ് സീറോ മലബാര്‍ കാതലിക് മിഷന്റെ പാരിഷ് ഡേ ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജെയിന്‍ പുളിക്കല്‍, എസ്എംസിസി വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഫാ ജെയിന്‍ പുളിക്കല്‍ ഉത്ഘാടനം ചെയ്തു. ഫാ ജിബിന്‍ വാമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ക്രിസ്തുവില്‍ കേന്ദ്രീകൃതമായി ഒരു മുന്തിരിച്ചെടിയും അതിന്റെ ശാഖകളും പോലെയാണ് ഒരു സമൂഹം വളരേണ്ടതെന്നും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സമൂഹമായി ഗ്ലോസ്റ്ററിലെ സമൂഹം മാറണമെന്നും പാരിഷ് ഡേയില്‍ ഫാദര്‍ ജിബിൻ ആശംസിച്ചു.പാരിഷ് കൗണ്‍സിലിന്റെ സെക്രട്ടറി ലൗലി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനകളുടെ പ്രതിനിധികള്‍ ആശംസ അറിയിച്ചു.

ജിസിഎസ്ഇ, എലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ദമ്പതികളേയും, വേദപാഠത്തിലും ബൈബിള്‍ കലോത്സവത്തിലും മികവു പുലര്‍ത്തിയവരേയും പരിപാടിയില്‍ അനുമോദിച്ചു.

തുടര്‍ന്ന് സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു.

രണ്ടുമണിയോടെ കലാ പരിപാടികള്‍ ആരംഭിച്ചു. ഒന്നിനോടൊന്ന് മികച്ച പരിപാടികളായിരുന്നു വേദിയില്‍ അരങ്ങേറിയത്.

സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡിന്റെ സ്‌കിറ്റ്, സെന്റ് മേരീസ് വാര്‍ഡിന്റെ കപ്പിള്‍ ഡാന്‍സ്, സെൻ്റ് പീറ്റേർസ് വാർഡിൻ്റെ ചാക്യാർകൂത്ത്, വുമണ്‍സ് ഫോറത്തിന്റെ ഫാഷന്‍ ഷോ , യുവജനങ്ങളുടെ മൈം, തുടങ്ങി നിരവധി ശ്രദ്ധേയ പരിപാടികള്‍ അരങ്ങിലെത്തി. പാട്ടും ഡാന്‍സും സ്‌കിറ്റും ഫാഷന്‍ ഷോയും ഒക്കെയായി ഏഴു മണിക്കൂര്‍നീണ്ട മികച്ച പ്രകടനങ്ങളായിരുന്നു വേദിയില്‍. 

ഗ്ലോസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തില്‍ 500 ഓളം പേര്‍ പങ്കെടുത്ത പ്രോഗ്രാമെന്നത് തന്നെ പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിരുന്ന പ്രിയ ബിനോയ്, നിസി ലോറന്‍സ്, ടോബി ജോണ്‍, റെനു സെബാസ്റ്റിയന്‍, അനില്‍ തോമസ്, ജെസ്വിന്‍ എന്നിവരുടെ മികച്ച ഒരുക്കങ്ങളാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍.

ട്രസ്റ്റിമാരായ ആന്റണി, ബിജു തോമസ്, ഷാജി, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് മികച്ചൊരു പാരിഷ് ഡേ ആഘോഷം തന്നെയാണ് ഒരുക്കിയത്.

മൂന്നാമത് പാരിഷ് ഡേ വളരെ ഗംഭീരമായിട്ടാണ് കൊണ്ടാടിയത്.

വേദപാഠത്തിന്റെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ പ്രോഗ്രാം അവതരിപ്പിച്ചു. 15 ഓളം ഫാമിലി ഗ്രൂപ്പുകളുടേയും വുമണ്‍സ് ഫോറത്തിന്റെയും ചെറുപുഷ്പം മിഷന്‍ ലീഗ്, മെന്‍സ് ഫോറം, വേദപാഠ അധ്യാപകരുടെ പരിപാടികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരുടേയും പരിപാടികളുണ്ടായി.

രാത്രി ഒമ്പതരയോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിപാടിയി തീരും വരെ കലാസന്ധ്യ ഏവരും ആസ്വദിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.