CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 57 Seconds Ago
Breaking Now

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച  ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും  ഭക്തിനിര്‍ഭരമായ സമാപനമായി. 2025   ഡിസംബര്‍  27 ആം തീയതി ശനിയാഴ്ച  വൈകുന്നേരം 5:00 മണി മുതല്‍ ലണ്ടനിലെ  തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍

 കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ്   ദേശവിളക്ക്  പൂജകള്‍ നടത്തിയത് . അന്നേ ദിവസം  തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകള്‍ക്ക് മികവേകി. തുടര്‍ന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന,പടിപൂജ,  സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.ലണ്ടന്‍ ദേശാവിളക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.