CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 27 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം - 2026 ജനുവരി 14 ന് ഭക്തി നിര്‍ഭാരമായി ആഘോഷിച്ചു

റോച്ചസ്റ്റര്‍, കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ 2026 ജനുവരി 14-ാം തീയതി (ബുധനാഴ്ച) മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. അയ്യപ്പ ഭക്തര്‍ക്കായി സമ്പൂര്‍ണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.ഇംഗ്ലണ്ടിലെ നൂറു കണക്കിന് അയ്യപ്പ ഭക്തര്‍ എല്ലാ ചടങ്ങുകളിലും പങ്കെടുത്തു.

രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് 7.10 ന് നിര്‍മാല്യ ദര്‍ശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടത്തപ്പെട്ടു.

വൈകുന്നേരം  5.30 മുതല്‍ വിശേഷല്‍ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാര്‍ച്ചന.രാത്രി ചടങ്ങുകളില്‍ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം നടത്തപ്പെട്ടു.പൂജകള്‍ക്ക് ശ്രീ അഭിജിത്തും താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും കര്‍മികത്വം വഹിച്ചു. വെള്ളിയോട്ടില്ലാം ശ്രീ അദ്രിത് വാസുദേവ് സഹകര്‍മികത്വവും വഹിച്ചു. മകരവിളിക്കിനോടാനുബന്ധിച്ചു ശ്രീ വിശ്വജിത്ത് തൃക്കാക്കര അവതരിപ്പിച്ച സോപാന സംഗീതം,  തത്വമസി ഭജന്‍സ് ഗ്രൂപ്പ് യുകെ യുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭജന, ശ്രീമതി രമ്യ അരുണ്‍ കൃഷ്ണന്‍ അവതരിപ്പിച്ച ഭരതനാട്യം എന്നിവ മകരവിളക്ക് പൂജകള്‍ ഭക്തി സാന്ദ്രമാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.