CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 54 Seconds Ago
Breaking Now

'ഖജനാവിന് അധിക ചെലവ് , ജനങ്ങളെ പരിഹസിക്കുന്നു'; എംപിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്

പുതിയ ആളുകള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്നും ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു.

എംപിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്. ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയെന്നും താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു. ഖജനാവിന് അധിക ചെലവ് വരുത്തുന്നുവെന്നും ചാക്കോ കാളാംപറമ്പില്‍ ആരോപിച്ചു. ജനങ്ങളെ പരിഹസിക്കലാണിതെന്നും പുതിയ ആളുകള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്നും ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു.

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രതിപക്ഷ നിലപാടില്‍ ആശങ്കയുണ്ടെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. എന്തുകൊണ്ട് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശകള്‍ നടപ്പാക്കിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ദുരൂഹത സൃഷ്ടിക്കുന്നുവെന്നും ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു. 'ആര്‍ക്കുവേണ്ടിയാണ് നടപ്പാക്കിയത്? ആര്‍ക്കാണ് പ്രയോജനം? തെരഞ്ഞെടുപ്പ് കാലത്തെ സര്‍ക്കാര്‍ പ്രതികരണം സമുദായത്തെ വഞ്ചിക്കലാണ്. ഇരു മുന്നണികളും സമുദായത്തോട് ചിറ്റമ്മ നയം കാണിക്കുന്നു', ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു.

ജെ ബി കോശി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് നേരത്തെ സിറോ മലബാര്‍ സഭയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവഗണയ്ക്കെതിരെയാണ് വോട്ടെന്നും കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

'ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം അവരനുഭവിക്കുന്ന അനീതിക്കും ബോധപൂര്‍വമായ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരെ വ്യക്തമായ വിധിനിര്‍ണയം നടത്തും എന്നതിലും സംശയമില്ല. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവ സമൂഹം ഒന്നടങ്കം രാഷ്ട്രീയ പാര്‍ട്ടികളെ ശക്തമായി അറിയിച്ചിട്ടുള്ളതാണ്', എന്നാണ് ഫിലിപ്പ് കവിയില്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് 2023 മെയ് 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.