CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 59 Seconds Ago
Breaking Now

ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം ; ശക്തമായ നടപടി വേണമെന്ന് ദീപക്കിന്റെ പിതാവ്

ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ സംസാരിച്ചെന്ന് ബന്ധുവായ സനീഷ് ആരോപിച്ചു.

ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്റെ പിതാവ് ചോയി. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം എന്താണെന്ന് തിരക്കിയെങ്കിലും പറഞ്ഞിരുന്നില്ലെന്നും ചോയി കൂട്ടിച്ചേര്‍ത്തു. ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ സംസാരിച്ചെന്ന് ബന്ധുവായ സനീഷ് ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്യാന്‍ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിന്‍മേല്‍ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നീക്കം.

മാങ്കാവ് സ്വദേശി ദീപക് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. വ്യക്തിഹത്യ ചെയ്തുവെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.