
















മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തില്‍ അജിത് പവാറിന് ജീവന്‍ നഷ്ടമാകുമ്പോള്‍ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് കൂടിയാണ് ഓര്‍മയാകുന്നത്. അനുയായികളുടെ അജിത് ദാദ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു.
1959 ജൂലൈ 22-ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ദേവലാലി പ്രവാറയില്‍ അനന്തറാവു പവാറിന്റെയും അശാതായി പവാറിന്റെയും മകനായി ജനിച്ച അജിത് പവാര്‍ 1982ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം1982-ല്‍ പൂനെയി സഹകരണ മേഖലയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1991-ല്‍ പൂനെ ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി 16 വര്‍ഷം സേവനമനുഷ്ഠിച്ചു. അതേ വര്‍ഷം ബരാമതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ശരദ് പവാറിന് സീറ്റ് വിട്ടുകൊടുത്തു.1991-ലെ ഉപതെരഞ്ഞെടുപ്പില്‍ ബരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തുടര്‍ന്ന് 1995, 1999, 2004, 2009, 2014 എന്നീ വര്‍ഷങ്ങളിലും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചു ഏഴ് തവണ എംഎല്‍എയായി.
മഹാരാഷ്ട്രയില്‍ ഏറ്റവും കുടുതല്‍ തവണ ഉപമുഖ്യമന്ത്രിയായും അജിത് പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ് തവണയാണ് അദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 2019-ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്ന് 80 മണിക്കൂര്‍ മാത്രം ഉപമുഖ്യമന്ത്രിയായി. 2023-ല്‍ എന്‍സിപി പിളര്‍ന്ന് ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയോടെ ശരദ് പവാറിനെതിരെ നീങ്ങി. തുടര്‍ന്ന് ബിജെപി-ഷിന്‍ഡെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. 29 എംഎല്‍എമാര്‍ക്കൊപ്പം ശിവസേന സര്‍ക്കാരിനൊപ്പം ചേര്‍ന്നത്. 2024 ഡിസംബര്‍ മുതല്‍ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
ഇന്ന് രാവിലെ 8.45ന് നടന്ന വിമാനപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെടുന്നത്. ?ഗുരുതര പരുക്കുകളോടെ അജിത് പവാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തകര്‍ന്നു വീഴു?കയായിരുന്നു.
അജിത് പവാര്‍ ബാരാമതിയില്‍ ഒരു റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാന്‍ഡിംഗിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെയാണ് വയലില്‍ ഇടിച്ചിറങ്ങിയത്. വിമാനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.