CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 36 Seconds Ago
Breaking Now

ദര്‍ഗയ്ക്ക് നേരെ ജയ് ശ്രീറാം വിളിച്ച് വില്ല് കുലക്കുന്ന ആംഗ്യം ; ഹര്‍ഷിത താക്കൂറിനെതിരെ കേസ്

ഘോഷയാത്രയ്ക്കിടെ തുറന്ന വാഹനത്തില്‍ നിന്ന്‌കൊണ്ട് വില്ല് കുലക്കും രീതിയില്‍ ദര്‍ഗയ്ക്ക് നേരെ ആംഗ്യം കാണിക്കുകയായിരുന്നു

കര്‍ണാകയിലെ ബെളഗാവിയിലുള്ള അന്‍സാരി ദര്‍ഗയ്‌ക്കെതിരെ പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് പിന്നാലെ ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള ഹിന്ദുത്വ നേതാവായ ഹര്‍ഷിത ജനുവരി 18ന് മാച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളനത്തിനിടെയാണ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്.

ഘോഷയാത്രയ്ക്കിടെ തുറന്ന വാഹനത്തില്‍ നിന്ന്‌കൊണ്ട് വില്ല് കുലക്കും രീതിയില്‍ ദര്‍ഗയ്ക്ക് നേരെ ആംഗ്യം കാണിക്കുകയായിരുന്നു. ബെളഗാവി ഖാനാപ്പൂര്‍ റോഡിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് ആംഗ്യം കാണിച്ചത്. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വില്ല് കുലക്കുന്നത്. ഒപ്പമുള്ളവര്‍ ആര്‍പ്പ് വിളിക്കുന്നുണ്ട്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതായി പരാതിയുണ്ട്. പരാതിയില്‍ പൊലീസ് കേസെടുത്തു. മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.