CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 42 Seconds Ago
Breaking Now

തീരുമാനം പെട്ടെന്ന് പറയണം, വൈകിയാല്‍ യാത്ര പ്രശ്‌നത്തിലാകും ; പാക് ടീമിനെ ട്രോളി ഐസ്ലാന്‍ഡ്

ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്തത്തെ കുറിച്ച് പാകിസ്ഥാന്‍ എത്രയും വേഗം തീരുമാനമെടുക്കണം

ട്വന്റി 20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിയുമായി നില്‍ക്കുന്ന പാക്കിസ്ഥാനെ ട്രോളി ഐസ്ലാന്‍ഡ് ക്രിക്കറ്റ്. പകരക്കാരാവാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്നുമാണ് ഐസ്ലാന്‍ഡിന്റെ ട്വീറ്റ്. ബംഗ്ലാദേശിന് ഐക്യദാര്‍ഡ്യവുമായി പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആലോചിക്കുന്നുവെന്ന് നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി പറഞ്ഞിരുന്നു.

ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്തത്തെ കുറിച്ച് പാകിസ്ഥാന്‍ എത്രയും വേഗം തീരുമാനമെടുക്കണം. ഫെബ്രുവരി 2ന് പിന്മാറുകയാണെങ്കില്‍ ഉടന്‍ തന്നെ പുറപ്പെടാന്‍ തയ്യാറാണ്. എന്നാല്‍ ഫെബ്രുവരി 7 ഓടെ കൊളംബോയില്‍ കൃത്യസമയത്ത് എത്തിച്ചേരുക എന്നത് വിമാന ഷെഡ്യൂളുകള്‍ പ്രകാരം വലിയ വെല്ലുവിളിയാണ്, എന്നാണ് ഐസ്ലാന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്.

ഐസ്ലാന്‍ഡ് കെഫ്‌ലാവിക് വിമാനത്താവളത്തില്‍ നിന്നും കൊളംബോയിലേക്കുള്ള ഷെഡ്യൂളുകള്‍ അടക്കം പങ്കുവച്ചാണ് പോസ്റ്റ്. പിന്മാറ്റ ഭീഷണിക്കിടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.