CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 19 Seconds Ago
Breaking Now

സിജെ റോയ് ആറു മാസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു, കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന് സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചത് സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമായെന്ന് സൂചന

കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന് സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചത് സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമായെന്നാണ് നിഗമനം.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സിജെ റോയ് ആറു മാസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന് സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചത് സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമായെന്നാണ് നിഗമനം.

പല ഇടാപാടുകളുടേയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയെന്നാണ് സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. 30ന് നടന്ന പരിശോധനയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് റോയിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.