CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 2 Seconds Ago
Breaking Now

'മദ്യപിച്ചിരുന്നില്ല, ഭയം കൊണ്ടാണ് വാഹനമെടുത്ത് പോയത്'; വാഹനാപകടത്തില്‍ പൊലീസിനോട് മണിയന്‍പിള്ള രാജു

അഭിഭാഷകന്‍ മുഖേനയാണ് മണിയന്‍പിള്ള രാജു പൊലീസുമായി ബന്ധപ്പെട്ടത്.

തിരുവനന്തപുരത്ത് യുവാക്കളെ കാര്‍ ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് നടന്‍ മണിയന്‍പിള്ള രാജു. ഭയം കൊണ്ടാണ് അപകടം സംഭവിച്ചതിന് പിന്നാലെ വാഹനമെടുത്ത് പോയതെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് മണിയന്‍പിള്ള രാജു പൊലീസുമായി ബന്ധപ്പെട്ടത്.

വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് നടന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ ഹാജരായാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താനും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുമാണ് പൊലീസിന്റെ നീക്കം. സ്റ്റേഷനില്‍ ഹാജരാകാമെന്ന് മണിയന്‍പിള്ള രാജു അറിയിച്ചിട്ടുണ്ട്.

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ച വാഹനത്തിന്റെ ആര്‍ സി ഓണര്‍ മണിയന്‍പിള്ള രാജുവാണ്. സുധീര്‍കുമാര്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരിലാണ് ആര്‍ സി.

 




കൂടുതല്‍വാര്‍ത്തകള്‍.