CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 8 Seconds Ago
Breaking Now

ക്ലബില്‍ കണ്ടുമുട്ടിയ സ്ത്രീയുടെ ഡ്രിങ്കില്‍ മയക്കുമരുന്ന് ചേര്‍ത്ത സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ റെസ്റ്റൊറന്റ് ഉടമ കുറ്റക്കാരന്‍; സെക്‌സില്‍ ഏര്‍പ്പെടുന്നത് എളുപ്പമാക്കാനുള്ള എളുപ്പവഴി 63-കാരനെ അഴിക്കുള്ളിലാക്കും; ബലപ്രയോഗം ഒഴിവാക്കാന്‍ മയക്കുമരുന്ന് കലര്‍ത്തുന്നത് സിസിടിവിയില്‍ കുടുങ്ങി

സ്ത്രീക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം വീട്ടിലെത്തിച്ച് സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു നാഥിന്റെ ലക്ഷ്യമെന്ന് പ്രോസിക്യൂട്ടര്‍മാര്‍

ലണ്ടനിലെ എക്‌സ്‌ക്ലൂസിവ് ക്ലബില്‍ കണ്ടുമുട്ടിയ സ്ത്രീയെ സെക്‌സിലേക്ക് എത്തിക്കാനായി ഇവരുടെ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഇന്ത്യന്‍ വംശജനായ റെസ്റ്റൊറന്റ് മേധാവി കുറ്റക്കാരനെന്ന് കോടതി. സെക്‌സിലേക്ക് എത്തുമ്പോള്‍ ബലപ്രയോഗം ഒഴിവാക്കാന്‍ വേണ്ടിയാണ് 63-കാരനായ വികാസ് നാഥ് ഈ ചതി ചെയ്തതെന്നാണ് ആരോപണം. 

മധ്യ ലണ്ടനിലെ മേയ്‌ഫെയറിലുള്ള അനാബെലിന്റെ റൂഫ്‌ടോപ്പ് ഗാര്‍ഡനില്‍ വെച്ചായിരുന്നു സംഭവം. സ്ത്രീയുടെ സ്‌പൈസി മാര്‍ഗറിറ്റയില്‍ വികാസ് നാഥ് സ്‌ട്രോ ഉപയോഗിച്ച് പാര്‍ട്ടി റേപ്പ്-ഡ്രഗ് എന്നറിയപ്പെടുന്ന ഗാമാ-ബ്യൂട്ടിറോളാക്ടോണ്‍ കലര്‍ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പെടുകയും ചെയ്തു. ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ത്തുന്ന നാഥിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചു. 

മിഷേലിന്‍ സ്റ്റാര്‍ നേടിയിട്ടുണ്ട് റെസ്‌റ്റൊറന്റ് ശൃംഖലയുടെ ഉടമയാണ് വികാസ് നാഥ്. മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്തതായി സമ്മതിച്ചെങ്കിലും ഇത് സെക്‌സിന് വേണ്ടി ആയിരുന്നില്ലെന്നും, ഉത്ഠകണ്ഠ കുറയ്ക്കാന്‍ വേണ്ടി ആയിരുന്നുവെന്നുമാണ് വാദിച്ചത്. എന്നാല്‍ ക്ലാസ് ബി ഡ്രഗ് കലര്‍ത്തിയ കുറ്റം ശരിയാണെന്ന് ജൂറി വിധിക്കുകയായിരുന്നു. 

സംഭവത്തിന് മുന്‍പ് സ്ത്രീ താനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചത് നാഥിനെ അസ്വസ്ഥനാക്കിയെന്ന് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി വിചാരണയില്‍ പറഞ്ഞു. ഇതോടെയാണ് ജിബിഎല്‍ ബോട്ടില്‍ കൈവശം വെച്ച് ക്ലബില്‍ എത്തിയത്. ഇയാളുടെ നൈറ്റ്‌സ്ബ്രിഡ്ജ് വസതിയില്‍ മോഷന്‍ സെന്‍സറുള്ള ക്യാമറ ബെഡിലേക്ക് നോക്കുന്ന വിധത്തില്‍ സജ്ജീകരിച്ചിരുന്നു. 

സ്ത്രീക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം വീട്ടിലെത്തിച്ച് സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു നാഥിന്റെ ലക്ഷ്യമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അനാബെല്‍ ക്ലബിലെ ജീവനക്കാരുടെ ശ്രദ്ധയാണ് ഇതിന് തടസ്സമായത്. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നത് ശ്രദ്ധിച്ച് ഇവര്‍ സ്ത്രീ ഇത് കുടിക്കാതെ തടയുകയായിരുന്നു. ജീവനക്കാര്‍ കൈയോടെ പൊക്കിയിട്ട് പോലും നാഥ് അങ്ങനെ ചെയ്യില്ലെന്നാണ് താന്‍ ആദ്യം വാദിച്ചതെന്ന് സ്ത്രീ പറയുന്നു. കുറ്റക്കാരനായി വിധിച്ചതോടെ നാഥിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ വിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാകും. 




കൂടുതല്‍വാര്‍ത്തകള്‍.