CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 7 Seconds Ago
Breaking Now

ഭാര്യയെ മയക്കുമരുന്ന് നല്‍കി ഉറക്കി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി അധ്യാപകന്‍; ക്രിസ്ത്യന്‍ സമ്മര്‍ ക്യംപുകളില്‍ കുട്ടികളെയും മയക്കികിടത്തി പീഡനം; 76-കാരന് 24 വര്‍ഷം ജയില്‍ശിക്ഷ; ബാഗിലെ സാധനങ്ങള്‍ കണ്ട് സംശയം തോന്നി മകന്‍ പോലീസില്‍ വിവരം നല്‍കി

സമൂഹത്തിലെ വിശ്വസ്തനായ ലീഡറെന്ന പേര് ഉപയോഗിച്ച് വര്‍ഷങ്ങളോളം റൂബെന്‍ ഇരകളെ ദുരുപയോഗം ചെയ്തതായി ജഡ്ജ്

വിശ്വാസത്തിന്റെ ആനുകൂല്യം മുതലെടുത്ത് സമ്മര്‍ ക്യാംപില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ 76-കാരന് 24 വര്‍ഷം ജയില്‍ശിക്ഷ. വിരമിച്ച വെറ്റിനേറിയനും, അധ്യാപകനുമായ ജോണ്‍ റൂബെനാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ മിഠായികള്‍ നല്‍കിയ ശേഷം പീഡനത്തിന് ഇരയാക്കിയത്. 

ഡാര്‍ക്ക് വെബില്‍ നിന്നും വാങ്ങിയിരുന്ന ട്രാന്‍ക്വലൈസറുകള്‍ മിഠായികളില്‍ കുത്തിവെച്ചാണ് റൂബെന്‍ ഉപയോഗിച്ചിരുന്നത്. ഇതിന് ശേഷം ഇരകള്‍ക്കൊപ്പം കളികള്‍ക്കിടയില്‍ മൂന്ന് മിഠായികള്‍ ഒരുമിച്ച് കഴിക്കുന്നവര്‍ക്ക് ഒരു ബാര്‍ ചോക്ലേറ്റ് സമ്മാനം നല്‍കുന്ന പരിപാടി നടത്തിയിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വെളിപ്പെടുത്തി. 

ചൂഷണങ്ങള്‍ അരങ്ങേറുമ്പോള്‍ ഭാര്യ ഉണരാതിരിക്കാന്‍ ഇവര്‍ക്കും മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലെസ്റ്റര്‍ഷയര്‍ സ്റ്റതേണ്‍ ലോഡ്ജ് റസിഡന്‍ഷ്യല്‍ ഫെസിലിറ്റിയില്‍ നിന്നുമാണ് റൂബെന്‍ അറസ്റ്റിലായത്. എട്ട് കുട്ടികളും, ഒരു മുതിര്‍ന്ന ആളും രോഗബാധിതരായി മാറിയതിന്റെ പേരിലായിരുന്നു ഇത്. Paedophile Rubin injected these sweets with sedatives sourced on the dark web

30 വര്‍ഷക്കാലം സ്റ്റാതേണ്‍ ലോഡ്ജില്‍ സമ്മര്‍ ക്യാംപുകള്‍ നടത്താന്‍ ഇയാള്‍ സഹായം ചെയ്തിരുന്നു. ഇത് ഉപയോഗിച്ച് വര്‍ഷങ്ങളോളം തന്റെ പീഡനങ്ങള്‍ റൂബെന്‍ നടത്തിപ്പോന്നിരുന്നുവെന്നാണ് പോലീസ് ആശങ്കപ്പെടുന്നത്. വെറ്റിനേറിയനായി ജോലി ചെയ്ത അനുഭവം ഉപയോഗിച്ചാണ് ഇരകളെ മയക്കാനുള്ള ഡോസ് ഇയാള്‍ കൃത്യമായി നല്‍കിയിരുന്നത്. 

സമൂഹത്തിലെ വിശ്വസ്തനായ ലീഡറെന്ന പേര് ഉപയോഗിച്ച് വര്‍ഷങ്ങളോളം റൂബെന്‍ ഇരകളെ ദുരുപയോഗം ചെയ്തതായി ജഡ്ജ് ചൂണ്ടിക്കാണിച്ചു. കുട്ടികള്‍ക്ക് ഇത്തരം മയക്കുമരുന്നുകള്‍ നല്‍കുന്നതിന്റെ അപകടം പോലും ഇയാള്‍ ചിന്തിച്ചില്ല. കുട്ടികളോടുള്ള ലൈംഗിക ത്വര മാത്രമാണ് ഇതിനെ നയിച്ചതെന്നും ജഡ്ജ് വിമര്‍ശിച്ചു. 23 വര്‍ഷവും 10 മാസവുമാണ് കോടതി ശിക്ഷ വിധിച്ചത്. 

റൂബെന്റെ ബാഗില്‍ ബേബി ഓയിലും, വാസെലിനും, കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില സാധനങ്ങളും കണ്ട ഭാര്യയുടെ മകനാണ് സംശയം തോന്നി വിവരം പോലീസില്‍ അറിയിച്ചത്. എന്നാല്‍ പോലീസ് വിഷയം കാര്യമായി എടുക്കാന്‍ മൂന്ന് തവണ വിളിക്കേണ്ടി വന്നുവെന്നും കോടതിയില്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.