CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 35 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ മലങ്കര കാത്തലിക് മിഷൻ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.

ബ്രിസ്റ്റോൾ:- ബ്രിസ്റ്റോൾ മലങ്കര കാത്തലിക് മിഷന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ വി. അൽഫോൻ സാമ്മയുടെ തിരുനാൾ ഇത്തവണയും സമുചിതമായി ആഘോഷിച്ചു. സെന്റ്‌ മാക്സി മില്യൻ പള്ളിയിൽ തികച്ചും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷ മികവോടു കൂടിയാണ് വിശ്വാസികൾ തിരുനാളും ഇടവക ദിനവും ആചരിച്ചത്‌.

 


ജൂലൈ ഇരുപത് ശനിയാഴ്ച യു.കെ സീറോ മലങ്കര സഭ കോർഡിനേറ്റർ കൂടിയായ ഇടവക വികാരി റവ.ഫാ.ഡാനിയേൽ കുളങ്ങരയുടെ കാർമ്മികത്വത്തിൽ നടന്ന വി.കുർബ്ബാനക്കു ശേഷം തിരുനാളിന് കൊടിയേറി. തുടർന്ന് ഒരാഴ്ച സെക്രട്ടറി റെജി മാണികുളത്തിന്റെ നേതൃത്വത്തിൽ ഇടവക ഭാവനങ്ങളിൽ നൊവേനയും സമൂഹ പ്രാർത്ഥനകളും നടന്നു.

 


 

 

27 ശനിയാഴ്ച സെഹിയോൻ ടീമംഗമായ ബ്രദർ ജോസ് നയിച്ച ധ്യാനവും തുടർന്ന് ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാർ ചാപ്ലിയൻ റവ.ഫാ. പോൾ വെട്ടിക്കാട്ട്, ഫാ.അബ്രാഹം വെള്ളിലാംതടം എന്നിവരുടെ കാർമ്മിക ത്വത്തിൽ നടന്ന വി. കുർബ്ബാനയും ജാഗരണ പ്രാർത്ഥനകളും ദിവ്യ കാരുണ്യാരാധനയും വിശ്വാസികൾക്ക് കൂടുതൽ ആത്മീയ ഉണർവേകി.പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച വികാരി ഫാ. ഡാനിയേൽ കുളങ്ങര ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിച്ചു.

 


വിശ്വാസ സമൂഹത്തോടോത്തു  ചേർന്ന് ജോബി മണ്ണിൽ, വിഭ, ഷാലി, വിവിയൻ, ലിസ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച് ക്വയർ കുർബ്ബാനയുടെ തീഷ്ണത വർദ്ധിപ്പിച്ചു. വി. കുർബ്ബാനക്കു ശേഷം നടന്ന വിഭവ സമൃദ്ധമായ നേർച്ച വിളമ്പിന് സെക്രട്ടറി റെജി മാണികുളം, മുൻ സെക്രട്ടറി മനോജ്‌ ജോണ്‍, വിനോദ് ജോണ്‍സണ്‍, ഷാജി സ്കറിയ, വിനോയി കെ മാത്യു, ജോജി കാർഡിഫ്, ഷാജി ക്ലവിടെണ്‍, ക്രിസ്റ്റോ തോമസ്‌, ജോണ്‍സണ്‍ തയ്യിൽ, ആനി മനോജ്‌, ആൻസി വിനോയ് , ജോർജ് എബ്രാഹം, ബീന ഷാജി, ബിജി ജോബി, അന്നമ്മ ജോർജ്, മിനി ജോജി, നിഷ ഷാജി എന്നിവർ നേതൃത്വം കൊടുത്തു.        

 




കൂടുതല്‍വാര്‍ത്തകള്‍.