
















കുടുംബത്തിലെ ആളുകളെ മെരുക്കി നിര്‍ത്തുന്നതില്‍ ബ്രിട്ടീഷ് രാജകുടുംബം കാണിച്ചിട്ടുള്ള വൈഭവമൊന്നും ഒരുതരി പോലും ഏല്‍ക്കാത്ത ആളായിരുന്നു മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ. കൊട്ടാരത്തിന്റെ കണ്ണുവെട്ടിച്ചും, അല്ലാതെയും അയാള്‍ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ നാണക്കേട് പേറുകയാണ് ഇപ്പോള്‍ രാജകുടുംബം. കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീന്‍ സ്വയം റൊമാനിയന്‍ മോഡലുമായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സ്വകാര്യ ഡിന്നറിന് എത്തിയെന്നാണ് മെയില്‍ വെളിപ്പെടുത്തുന്നത്.
എലിസബത്ത് രാജ്ഞി ബാല്‍മൊറാലിലേക്ക് പോയ തക്കം നോക്കിയാണ് ആന്‍ഡ്രൂ എപ്സ്റ്റീനും, മറ്റ് നാല് സ്ത്രീകള്‍ക്കുമായി വിരുന്ന് ഒരുക്കിയത്. 20-കളില്‍ പ്രായമുള്ള റൊമാനിയന്‍ യുവതി സുന്ദരിയും, പെര്‍ഫെക്ടുമാണെന്ന് എപ്സ്റ്റീന്‍ ഇമെയിലുകളില്‍ വിശദീകരിച്ചിട്ടുണ്ട്. 
ആന്‍ഡ്രൂവിന് ലൈംഗിക കുറ്റവാളി അയച്ച ഇമെയിലില്‍ 'വളരെ രസമായിരുന്നു, കൂടുതല്‍ പിന്നീടാകാം' എന്നും, 'അത് വേണം' എന്ന് ആന്‍ഡ്രൂ മറുപടി നല്‍കുകയും ചെയ്തു. ഈ റൊമാനിയന്‍ മോഡല്‍ എപ്സ്റ്റീന്റെ ലൈംഗിക ഇരകളില്‍ പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍ പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂവിന് എതിരായി ക്രിമിനല്‍ അന്വേഷണം തുടങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്.
കൂടാതെ കൊട്ടാര സഹായികള്‍ക്ക് എത്രത്തോളം വിവരങ്ങള്‍ അറിയാമെന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്. എപ്സ്റ്റീനും, ഇയാള്‍ എത്തിയ യുവതികളും റോയല്‍ റസിഡന്‍സുകളില്‍ തങ്ങിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വിശേഷങ്ങളെ കുറിച്ച് കൊട്ടാരത്തിലെ ജീവനക്കാര്‍ക്ക് അറിവുണ്ടാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ആന്‍ഡ്രൂവിനെ കുറിച്ച് വിശദമായ അന്വേഷണത്തിന് മെറ്റ് പോലീസിന് സകല സാധ്യതകളും തെളിയുന്നുണ്ട്.