
















ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുവഴി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
കേസില്‍ കൂടുതല്‍ പേര്‍ക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനെയും ശ്രീകുമാറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി പട്ടികയിലുള്ള ജയറാമിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. പിഎംഎല്‍എ ആക്ട് പ്രകാരമാണ് ഇഡി കേസ് ?രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ എസ്‌ഐടിയും ജയറാമിന്റെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നത്. ശബരിമലയില്‍ വച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകള്‍ക്കായി വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. കട്ടിളപാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കിയിരുന്നു.