CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 52 Seconds Ago
Breaking Now

'അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, ഒരു കോടി നഷ്ടപരിഹാരം വേണം'; കെ പി ഉദയഭാനുവിന് വക്കീല്‍ നോട്ടീസ് അയച്ച് ആന്റോ ആന്റണി

ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം

സിപിഐഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് വക്കീല്‍ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി. തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അവ പിന്‍വലിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് ആന്റോ ആന്റണി എം പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എന്‍ എം രാജുവില്‍ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടോ എന്നും ആ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താന്‍ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടന്‍ നല്‍കുമെന്നും കെ പി ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉദയഭാനുവിന്റെ ഈ പരാമര്‍ശത്തിന് മറുപടിയുമായി ആന്റോ ആന്റണി എംപിയും രംഗത്തുവന്നിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് എംപി കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉദയഭാനു ഒളിവില്‍ ഇരുന്ന് എഫ് ബി യിലൂടെ പോസ്റ്റ് ഇടുകയാണ്. അദ്ദേഹം തല ഉയര്‍ത്തിപ്പിടിച്ച് മറുപടി പറയണമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് നേതാവായ എന്‍ എം രാജുവാണ് ആന്റോ ആന്റണി എംപിക്കെത്തിയ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും പിന്നീട് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് തന്നത് എന്നുമായിരുന്നു എന്‍ എം രാജുവിന്റെ ആരോപണം. ഇതിന് മറുപടിയുമായി ആന്റോ ആന്റണി എംപി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നുമായിരുന്നു ആന്റോ ആന്ണിയുടെ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.