
















വിദ്യാര്‍ത്ഥി വീസയില്‍ യുകെയിലെത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി ശ്രീരാജ് ആണ് വിടപറഞ്ഞത്. 26 വയസ്സായിരുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലെ ക്ലെറിക്കല്‍ വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ഫോണില്‍ കിട്ടാതായതോടെ ആശങ്കയിലായ സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അപാര്‍ട്ട്‌മെന്റില്‍ എത്തി പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ ശ്രീരാജിനെ കണ്ടെത്തുകയായിരുന്നു.
ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക് എഞ്ചിനീയറിങ് പഠനത്തിനായി വിദ്യാര്‍ത്ഥി വീസയിലെത്തിയ ശ്രീരാജ് പഠനത്തോടൊപ്പം താല്‍ക്കാലിക ജീവനക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിലവില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി.