CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 27 Seconds Ago
Breaking Now

നടി ജനനി അയ്യര്‍ വിവാഹിതയായി; വരന്‍ സായ് റോഷന്‍ ശ്യാം

കൂതറ, സെവന്‍ത് ഡേ, ത്രീ ഡോട്ട്‌സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷന്‍ ശ്യാം ആണ് വരന്‍. വര്‍ഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായ്. വിവാഹ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഒഫീഷ്യലി മിസ്റ്റര്‍ ആന്‍ഡ് മിസിസ്' എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

'അവന്‍ ഇവന്‍' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ത്രീ ഡോട്ടസ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് 'കൂതറ' എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ എത്തി. അശോക് സെല്‍വന്‍ നായകനായി എത്തിയ തെഗിടി എന്ന സിനിമയാണ് ജനനിയെ കൂടുതല്‍ പ്രേക്ഷസ്വീകാര്യയാക്കിയത്

 




കൂടുതല്‍വാര്‍ത്തകള്‍.