CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 49 Seconds Ago
Breaking Now

ഇനി ബേസിലും, ടൊവിനോയും, വിനീതും 'തമ്മിലടിക്കും'; അതിരടി മേയ് 14-ന് തിയേറ്ററില്‍

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബേസില്‍, ടൊവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാനസ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിന്‍ ഷിഹാബ് എന്നിവരും ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്.

ചിത്രം മേയ് 14-ന് ആഗോളറിലീസായെത്തും. മാസ് കോമഡി കാംപസ് ആക്ഷന്‍ എന്റര്‍ടെയ്നറായൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍മാര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.