CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 25 Seconds Ago
Breaking Now

'കെ സുധാകരന്‍ മത്സരിക്കുമെന്ന് പറഞ്ഞ് കരയുന്നു, കോണ്‍ഗ്രസില്‍ പടലപ്പിണക്കം, ജി സുധാകരന്റേത് ഒരു വിഷയമേ അല്ലെന്ന് എംവി ഗോവിന്ദന്‍

കോണ്‍ഗ്രസിന്റെ നിരവധി സീറ്റുകളിലെ അവസ്ഥ അതാണ്. അവര്‍ക്കിടയിലെ പ്രശ്‌നം ഇതുവരെ തീര്‍ന്നിട്ടില്ല. അവര്‍ക്ക് വേഗം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിക്കില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന് അതിവേഗം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍പോലും സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സുധാകരനുണ്ടാക്കിയ കുഴപ്പമൊന്നും ഇതുവരെ തീര്‍ന്നിട്ടില്ലെന്നും കണ്ണൂരില്‍ മത്സരിക്കുമെന്ന് പറഞ്ഞ് കരയുകയാണ് അദ്ദേഹമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിരവധി സീറ്റുകളിലെ അവസ്ഥ അതാണ്. അവര്‍ക്കിടയിലെ പ്രശ്‌നം ഇതുവരെ തീര്‍ന്നിട്ടില്ല. അവര്‍ക്ക് വേഗം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിക്കില്ല. ഇനി തീരുമാനിച്ചാല്‍തന്നെ മുന്നോട്ട് പോകാന്‍ കുറേയേറെ സമയമെടുക്കും. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ത്വരയാണ്. അതിന്റെ ഭാഗമായി പടലപിണക്കങ്ങളുമുണ്ട്. എല്ലാം കൊണ്ടും ഇവര്‍ക്ക് ഈ ഭരണം നടത്താന്‍ ആകില്ലെന്ന് ജനം മനസിലാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന്‍ വിഷയം തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജി സുധാകരന്റേത് ഒരു വിഷയമേ അല്ല. അദ്ദേഹം ഈ പാര്‍ട്ടിയിലേ ഇല്ല, അദ്ദേഹം സ്വയം ഈ പാര്‍ട്ടി വിട്ട് പോയതാണ്. അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പാണെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 26 ദിവസം കൊണ്ട് കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും. മൂന്നാമതും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.