CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 18 Seconds Ago
Breaking Now

കെ സുധാകരനെ വീണ്ടും വിളിച്ച് രമേശ് ചെന്നിത്തല; പാര്‍ട്ടിയെ വെട്ടിലാക്കരുതെന്ന് ആവശ്യം ; വഴങ്ങാതെ സുധാകരന്‍

മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നും ഡല്‍ഹിയിലേക്ക് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍ എം പി. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ സുധാകരനെ വീണ്ടും ഫോണില്‍ വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നും ഡല്‍ഹിയിലേക്ക് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ അനുനയത്തിന് വഴങ്ങാത്ത സുധാകരന്‍ താന്‍ മത്സരത്തില്‍ നിന്നും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ്.

നിലവില്‍ കണ്ണൂരിലെ വീട്ടിലാണ് സുധാകരന്‍ ഉള്ളത്. പല ജില്ലകളില്‍ നിന്നുള്ള സുധാകരന്റെ അനുയായികള്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് തെരുവില്‍ ഇറക്കരുത് എന്നും രമേശ് ചെന്നിത്തല സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഹുല്‍ ഗാന്ധി വിളിച്ച കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലേക്ക് വരാനും സുധാകരനോട് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റ് ഉണ്ടെങ്കില്‍ മാത്രം ഡല്‍ഹിക്ക് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.