CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 32 Seconds Ago
Breaking Now

എനിക്ക് ഒരു എംഎല്‍എ ആയി ചുരുങ്ങാന്‍ പറ്റുമോ? എല്ലാവരും അത് മനസിലാക്കാം, ഏഴ് എംഎല്‍എമാരുടെ നേതാവാണോ ഒരു എംഎല്‍എയാണോ വലുത്?' ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എന്നെ കാസര്‍കോട്ടെ ജനങ്ങള്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചത് എല്‍എംഎ ആകാനല്ല, എംപിയാകാനാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കെ സുധാകരനെതിരെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപി ആണോ എംഎല്‍എ ആണോ വലുത് എന്നും എല്ലാവരും അത് മനസിലാക്കണം എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുമോ എന്ന ചോദ്യത്തോടായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം.

'എന്നെ കാസര്‍കോട്ടെ ജനങ്ങള്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചത് എല്‍എംഎ ആകാനല്ല, എംപിയാകാനാണ്. ഏഴ് എംഎല്‍എമാരുടെ നേതാവാണ് ഞാന്‍. എനിക്ക് ഒരു എംഎല്‍എ ആയി ചുരുങ്ങാന്‍ പറ്റുമോ? എല്ലാവരും അത് മനസിലാക്കാം. ഏഴ് എംഎല്‍എമാരുടെ നേതാവാണോ ഒരു എംഎല്‍എയാണോ വലുത്?' എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.

സുധാകരനെ കോണ്‍ഗ്രസ് പാര്‍ട്ടി തഴഞ്ഞിട്ടില്ല എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മാധ്യമങ്ങളാണ് സുധാകരനെ തട്ടുന്നത്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി കൂടി ലിസ്റ്റ് അയച്ചതിന് ശേഷം സിഇസി ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. നിലവിലുള്ള എംഎല്‍എമാരെത്തന്നെ മത്സരിപ്പിക്കുന്നത് കൊണ്ടാണ് ഇടത് പാര്‍ട്ടികള്‍ക്ക് പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതെന്നും കോണ്‍ഗ്രസ് ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മുന്‍പും രാജ്മോഹന്‍ ഉണ്ണിത്താന്‍ സുധാകരനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്രമിക്കേണ്ടതെന്നും മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നുമാണ് ഉണ്ണിത്താന്‍ പറഞ്ഞത്. ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.