
















കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്ലെയും ഉത്തര്‍പ്രദേശിലെ ബാഗ്പത് നിവാസിയായ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം ഒടുങ്ങുന്നില്ല. മോണാലിസയ്ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും ജനനസര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചത്.
2026 മാര്‍ച്ച് 11 ന് തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകന്‍ ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും കാണിച്ച് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്കു പരാതിയും നല്‍കിയിരുന്നു.