
















നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ അനുനയത്തിനൊടുവിലാണ് സുധാകരന് കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം ഉറപ്പായത്. സുധാകരന്റെ വാശിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് പോലും കീഴടങ്ങി എന്ന് വ്യക്തം. കണ്ണൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ കെ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പാര്‍ട്ടി വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, തന്ത്രപരമായ നീക്കത്തിനൊടുവില്‍ കെ സുധാകരനെ അനുനയിപ്പിച്ച് കണ്ണൂര്‍ സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒഴിവാക്കിയത് വലിയ തലവേദനയാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന കെ സുധാകരന്, മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പ് സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കീഴടങ്ങിയിരിക്കുകയാണ്.