CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 46 Seconds Ago
Breaking Now

ഓരോരുത്തരുടെ വ്യക്തി ജീവിതത്തില്‍ ചൂഴ്ന്ന് നോക്കാനാവില്ല, കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതിയില്‍ പ്രതികരിച്ച് ഷാഫി

തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച് നിയമസഭയില്‍ എത്തുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയര്‍ന്നതില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. എല്ലാ നിയമനടപടികളൂം പൊലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാര്‍ട്ടി ഒരുക്കില്ലെന്നും നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്.

തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച് നിയമസഭയില്‍ എത്തുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അതേസമയം, എല്ലാവരുമായി സിപിഎമ്മിന് ഡീല്‍ നടത്തേണ്ടി വരുന്നത് ജനങ്ങളുമായി ഡീല്‍ ഇല്ലാത്തത് കൊണ്ടെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ യുഡിഎഫിന് ഒപ്പം ഉള്ളതു കൊണ്ടാണ് ബിജെപിയുമായും എസ്ഡിപിഐയും ആയി സിപിഎം ഡീല്‍ നടത്തുന്നത്. ഇത് കേരളത്തില്‍ മാറ്റം ഉണ്ടാക്കില്ല. 

ആരോഗ്യ, സാമ്പത്തിക മേഖലയിലെ പരാജയവും ശബരിമല വിഷയവും തന്നെയാണ് യുഡിഎഫ് ഉന്നയിക്കുന്നത്. ജമാഅതെ ഇസ്ലാമിയുമായി യുഡിഎഫ് ബന്ധമെന്നു പറഞ്ഞു സിപിഎം ആരോടൊക്കെ ആണ് കൂട്ടു കൂടുന്നത്. സിപിഎം - സിപിഐ നേതാക്കള്‍ ബിജെപിയില്‍ പോയി മത്സരിക്കുന്നതിന് കുഴപ്പമില്ല. അപ്പോഴൊന്നും മുഖ്യമന്ത്രി ക്ക് കുഴപ്പമില്ല. ചെറ്റത്തരം പോലെയുള്ള വാക്കുകള്‍ മുഖ്യമന്ത്രിയുടെ ഡിഷ്ണറി യില്‍ ഉള്ളത് യുഡിഎഫില്‍ ജയിക്കുന്ന നേതാക്കള്‍ക്ക് എതിരെ മാത്രമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.