CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 25 Seconds Ago
Breaking Now

ചങ്ങനാശ്ശേരി എസ് ബി ,അസംപ്ഷന്‍ കോളേജ് അലുമ്നി യു കെ സമ്മേളനം മാര്‍ തോമസ് തറയില്‍ ഉത്ഘാടനം ചെയ്യും

ലണ്ടന്‍ .ശതാബ്ദി നിറവില്‍ നില്‍ക്കുന്ന ചങ്ങനാശ്ശേരി എസ്  ബി കോളേജിലും , ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യു കെ യിലേക്ക് കുടിയേറിയ പൂര്‍വ്വ  വിദ്യാര്‍ഥികളുടെ യു കെ സംഗമം  സംഘടിപ്പിക്കുന്നു , മെയ് 2 ശനിയാഴ്ച ബെഡ്‌ഫോര്‍ഡില്‍ വച്ച് സംഘടിപ്പിക്കുന്ന സംഗമത്തില്‍  ചങ്ങനാശ്ശേരി   അതിരൂപതാദ്ധ്യക്ഷനും എസ്  ബി അസംപ്ഷന്‍ കോളേജുകളുടെ പേട്രനുമായ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും ,യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പൂര്‍വ്വ  വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു . മെയ്  മാസം രണ്ടാം തീയതി മൂന്നു മണി  മുതല്‍ ആണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് .  എസ്  ബി , അസംപ്ഷന്‍ കോളേജുകളിലെ പൂര്‍വ്വ  വിദ്യാര്‍ഥികളായിരുന്ന യു കെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ , ബാച്ച് ,പഠന വര്‍ഷ ഭേദമെന്യേ ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നതായി ഭാരവാഹികള്‍ അറിയിച്ചു , കൂടുതല്‍ വിവരങ്ങള്‍ക്ക് 07737171244 ( ഷൈമോന്‍ തോട്ടുങ്കല്‍ ) ബന്ധപ്പെടുക , പങ്കെക്കുവാന്‍ സാധിക്കുന്നവര്‍ താഴെയുള്ള ഗൂഗിള്‍ ഫോമില്‍ കൂടി രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fdocs.google.com%2Fspreadsheets%2Fd%2F1-gI_9lqdrSXpw-5l-RkQghmpYsP4Gp0awygQqpCLwXM%2Fedit%3Fusp%3Dsharing&data=05%7C02%7C%7Ca71f31d294554f0a845408de968f8897%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C639113740360229949%7CUnknown%7CTWFpbGZsb3d8eyJFbXB0eU1hcGkiOnRydWUsIlYiOiIwLjAuMDAwMCIsIlAiOiJXaW4zMiIsIkFOIjoiTWFpbCIsIldUIjoyfQ%3D%3D%7C0%7C%7C%7C&sdata=UbJaq6klzhN1QPugt3Qel%2FWHtLdBdA9g5zV734fSBnI%3D&reserved=0

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.