CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 49 Seconds Ago
Breaking Now

ഇതെന്തൊരു അത്ഭുതം! സകലതും പ്രശ്‌നമാണെന്നിരിക്കെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; നേഷന്‍വൈഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ചു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍; ഒപ്പം പിടിച്ച് ഹാലിഫാക്‌സും, ടിഎസ്ബിയും, വിര്‍ജിന്‍ മണിയും!

പുതിയ നിരക്ക് കുറയ്ക്കല്‍ വഴി നേഷന്‍വൈഡ് ഹോം മൂവേഴ്‌സിനായി ഏറ്റവും താഴ്ന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറാണ് ഓഫര്‍ ചെയ്യുന്നത്

ആഗോള തലത്തിലെ പ്രതിസന്ധികള്‍ ബ്രിട്ടനില്‍ പണപ്പെരുപ്പമായി വളരുമ്പോള്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഷോക്കടിക്കുമെന്നാണ് മുന്നറിയിപ്പുകള്‍. ഈ ഘട്ടത്തില്‍ നിരക്കുകള്‍ കുതിച്ചുയരേണ്ടതുമാണ്. എന്നാല്‍ നിരക്ക് വര്‍ദ്ധിക്കുന്നതിന് പകരം തിരിച്ചിറങ്ങുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. മറ്റ് അനവധി ഹൈസ്ട്രീറ്റ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും ഈ നീക്കം തുടരുന്നുണ്ട്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡറായ നേഷന്‍വൈഡ് ഇന്ന് മുതല്‍ ഫിക്‌സഡ് റേറ്റുകള്‍ 25 ബേസിസ് പോയിന്റാണ് വെട്ടിക്കുറയ്ക്കുന്നത്. 

നേഷന്‍വൈഡിനൊപ്പം ഹാലിഫാക്‌സ് ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളില്‍ 15 ബേസിസ് പോയിന്റുകളും വെട്ടിക്കുറച്ചിട്ടുണ്ട്. തങ്ങളുടെ ഹോം മൂവര്‍, ഫസ്റ്റ് ടൈം ബൈയര്‍ റേഞ്ചുകളിലാണ് ഈ ഇളവ് ലെന്‍ഡര്‍ നല്‍കുന്നത്. നേരത്തെ ടിഎസ്ബിയും തങ്ങളുടെ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 60 ബേസിസ് പോയിന്റ് കുറച്ചിരുന്നു. വിര്‍ജിണ്‍ മണി, സാന്‍ടാന്‍ഡര്‍, ബാര്‍ക്ലേസ്, എച്ച്എസ്ബിസി എന്നിവര്‍ നേരത്തെ ഈ വഴിക്ക് പോയതാണ്. 

പുതിയ നിരക്ക് കുറയ്ക്കല്‍ വഴി നേഷന്‍വൈഡ് ഹോം മൂവേഴ്‌സിനായി ഏറ്റവും താഴ്ന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറാണ് ഓഫര്‍ ചെയ്യുന്നത്, 4.5%. ഇതിന് 40 ശതമാനമെങ്കിലും ഡെപ്പോസിറ്റ് വേണം. 1499 പൗണ്ട് ഫീസിനൊപ്പമാണ് ഈ ഡീല്‍. ബാര്‍ക്ലേസിന്റെ രണ്ട് വര്‍ഷ ഫിക്‌സഡില്‍ 4.6 ശതമാനം നിരക്കും, 899 ഫീസുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.