CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 54 Seconds Ago
Breaking Now

അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ആരെയും കനിയില്ല! ഒന്നുകില്‍ വലത് ഒരുമിക്കണം, മറിച്ചായാല്‍ 'അസാധാരണ' സഖ്യം; ടോറികളില്ലാതെ റിഫോമിന് ഭരിക്കാന്‍ കഴിയില്ലെന്ന് മെഗാപോള്‍ കണ്ടെത്തല്‍; ലേബര്‍ പാര്‍ട്ടിക്ക് ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റും, എസ്എന്‍പിയും വേണ്ടിവരും

ഈ സാഹചര്യം ഉണ്ടായാല്‍ വലതുപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമുണ്ടാകില്ല

ബ്രിട്ടീഷ് രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഘട്ടം ഒരു സുപ്രധാന വഴിത്തിരിവാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കുന്ന വിധത്തിലേക്ക് പുത്തന്‍ പാര്‍ട്ടികളുടെ കടന്നുവരവ്. ഒപ്പം ബ്രിട്ടീഷ് മൂല്യങ്ങള്‍ തകര്‍ത്ത് സംഘടിത വോട്ട് ചെയ്യുന്ന വോട്ട് ബാങ്ക് വിഭാഗങ്ങള്‍. പഴയത് പോലെ വോട്ട് ചെയ്യാന്‍ ബ്രിട്ടീഷ് ജനത മടിച്ചിരുന്നാല്‍ വിരുന്നെത്തിയവര്‍ നിയമം നിശ്ചയിക്കുന്ന കാലം വരുമെന്ന മുന്നറിയിപ്പ് മറ്റൊരു വഴിക്ക്! 

ഇതെല്ലാം ചേരുമ്പോള്‍ ഭിന്നിച്ച് നില്‍ക്കുന്ന രാഷ്ട്രീയ രംഗത്ത് റിഫോം പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ ടോറികളുടെ കൂടി സഹായം വേണ്ടിവരുമെന്നാണ് ഒരു മെഗാപോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ ഗവേഷണത്തിലാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്. 

ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. എന്നാല്‍ 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍ തൊട്ടുപിന്നിലുണ്ടാകും. ലേബര്‍ ഇപ്പോഴത്തെ 400ന് മുകളിലെ സീറ്റുകളില്‍ നിന്നും 86 സീറ്റുകളിലേക്ക് തകര്‍ന്നടിയുമെന്നും സര്‍വ്വെ പറയുന്നു. 

ഈ സാഹചര്യം ഉണ്ടായാല്‍ വലതുപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമുണ്ടാകില്ല. ഇതിന് സാധിച്ചില്ലെങ്കില്‍ അഞ്ച് ഇടത് പാര്‍ട്ടികള്‍ ചേരുന്ന 'അസാധാരണ' സഖ്യം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മറുടേത് ഉള്‍പ്പെടെ സീറ്റുകളില്‍ ഗ്രീന്‍സ് വിജയിച്ച് കയറുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ലേബര്‍, ഗ്രീന്‍സ്, ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി, എന്നിവര്‍ സഖ്യം രൂപീകരിക്കുമെന്നാണ് കണ്ടെത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.