
















ഇംഗ്ലണ്ടിലെ തൊഴില്‍ മേഖലയില്‍ ആവശ്യത്തിന് ജോലിക്കാരില്ലെന്ന പരാതിയുണ്ട്. എന്നാല്‍ ഒരു തൊഴിലും എടുക്കാതെ സസുഖം ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങളും അവിടെയുണ്ട്. നികുതിദായകരുടെ ചെലവില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കഴിയുന്ന ഈ ജനവിഭാഗം നല്‍കുന്ന ഭാരം ചെറുതല്ലെന്ന് ഗവണ്‍മെന്റിനും അറിയാം. ഇവരെ ജോലിക്ക് ഇറക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോഴും സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിയില്‍ നിന്നും അവധിയെടുക്കാനുള്ള 'കൂട്ടത്തിരക്കാണ്' ബ്രിട്ടനില്‍ കാണുന്നത്.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ജീവനക്കാര്‍ 11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്ന് ഉറപ്പാകുന്നത്. ഇതില്‍ ഭൂരിപക്ഷവും എന്തിന്റെ പേരിലാണ് നല്‍കിയതെന്ന കാര്യത്തില്‍ ജിപിമാര്‍ നിശബ്ദത പാലിക്കുന്നുവെന്നതും പ്രതിസന്ധിയാണ്.
എന്‍എച്ച്എസ് ഇംഗ്ലണ്ട് നല്‍കിയ സിക്ക് നോട്ടുകളില്‍ എട്ട് മില്ല്യണ്‍ സര്‍ട്ടിഫിക്കറ്റുകളിലും കാരണമോ, രോഗസ്ഥിരീകരണമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാനസിക, പെരുമാറ്റ പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള കാരണം. ഉത്കണ്ഠ, വിഷാദം എന്നിവ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ 932,100 നോട്ടുകളാണ് നല്‍കപ്പെട്ടത്.
2025-ല്‍ നല്‍കിയ സിക്ക് നോട്ടുകള്‍ 2015-നെ അപേക്ഷിച്ച് ഇരട്ടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5 ലക്ഷത്തോളം വര്‍ദ്ധനവാണ് സിക്ക് നോട്ടുകളില്‍ സംഭവിച്ചിരിക്കുന്നത്. ജോലി ചെയ്യാന്‍ കളിയാത്ത വിധത്തില്‍ ഓഫ് ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ് ഇത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ജിപി എന്നിവര്‍ സിക്ക്‌നോട്ട് നല്‍കാന്‍ കഴിയും.