
















തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ബിജെപി -സിപിഐഎം സംഘര്‍ഷത്തില്‍ വിവാദമൊഴിയുന്നില്ല. പോടാ പുല്ലെ പരാമര്‍ശത്തിലെ വിമര്‍ശനങ്ങള്‍ക്ക് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ മറുപടിയുമായെത്തി. സര്‍വീസില്‍ ഇരുന്നപ്പോഴും പോടാ പുല്ലെ എന്ന് വിളിച്ചിട്ടുണ്ടെന്നാണ് പ്രതികരണം.
ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലര്‍ക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പൊലീസ് അസോസിയേഷന്‍ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്? ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്‍ ശ്രീലേഖയും ടി പി സെന്‍കുമാറും പോടാ പുല്ലെ മുദ്രാവാക്യം വിളിച്ചത് മുന്‍കാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇവര്‍ രണ്ടു പേരും സര്‍വീസില്‍ ഇരിക്കുമ്പോള്‍ എടുത്ത തീരുമാനങ്ങള്‍ പുന പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.