CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 13 Seconds Ago
Breaking Now

യുവതിയും യുവാവും ഒരേകയറില്‍ ജീവനൊടുക്കി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍

വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

കോഴിക്കോട് മാമ്പിലാട് യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി ശരണ്യ(30), കുറ്റ്യാടി കള്ളാട് സ്വദേശി അജേഷ്(32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.