CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 40 Seconds Ago
Breaking Now

ഇറാന്‍-യുഎസ് രണ്ടാംഘട്ട സമാധാന ചര്‍ച്ച; ഇറാന്‍ വിദേശകാര്യമന്ത്രി ഇസ്ലാമാബാദില്‍, നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍

അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പാകിസ്ഥാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി എഫ്എം അരാഗ്ചി കൂടിക്കാഴ്ച നടത്തും.

 ഇറാന്‍-അമേരിക്ക സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. യുഎസ് പ്രതിനിധി സംഘവും ഇന്ന് ഇസ്ലാമാബാദിലെത്തും. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ക്കില്ലെന്നാണ് ഇറാന്‍ അറിയിച്ചത്. തങ്ങളുടെ നിലപാട് പാക്കിസ്ഥാനെ അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് എസ്മായില്‍ ബഗായ് എക്സിലൂടെ അറിയിച്ചു.

അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പാകിസ്ഥാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി എഫ്എം അരാഗ്ചി കൂടിക്കാഴ്ച നടത്തും. ഇറാനും യുഎസും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടത്താന്‍ പദ്ധതിയിട്ടിട്ടില്ല. ഇറാന്റെ നിലപാട് പാകിസ്ഥാനെ അറിയിക്കും എന്നാണ് എസ്മായില്‍ ബഗായ് എക്സിലൂടെ അറിയിച്ചത്.

അതേസമയം രണ്ടാംഘട്ട ചര്‍ച്ച പാക്കിസ്ഥാനില്‍ നടക്കുമെന്ന് യുഎസ് സ്ഥിരീകരിച്ചു. പ്രതിനിധി സംഘം ശനിയാഴ്ച രാവിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം യുഎസ് അവസാനിപ്പിച്ചാലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് നേരത്തെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 11,12 തീയതികളില്‍ നടന്ന യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ ആദ്യഘട്ടം പരാജയപ്പെടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.