CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 49 Seconds Ago
Breaking Now

'ശിവന്‍കുട്ടി അണ്ണന്‍ കാര്യമായ ചങ്ങായിയാ,മതവര്‍ഗീയവാദിക്ക് നേമം വിട്ടുകൊടുക്കില്ല'; വി ശിവന്‍കുട്ടിയെ പിന്തുണച്ച് റിയാസ്

2021ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവന്‍കുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് തങ്ങള്‍ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചെന്നും അത് ജനങ്ങള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി ശിവന്‍കുട്ടി കാര്യമായ സുഹൃത്താണെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കലോത്സവത്തിലും ഓണാഘോഷങ്ങളിലും നേതൃത്വം കൊടുത്ത അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

'സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാല്‍ ഒരു ബെഞ്ചില്‍ അടുത്തിരിക്കുന്നവന്‍ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ. സാമാജികര്‍ എല്ലാവരും സുഹൃത്തുക്കള്‍. പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണന്‍ സഖാവ് വി ശിവന്‍കുട്ടി. കാര്യമായിട്ടുള്ള ചങ്ങായിയാ...കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങള്‍ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്', റിയാസ് പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവന്‍കുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് തങ്ങള്‍ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചെന്നും അത് ജനങ്ങള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമം വഴി ബിജെപി നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് പിണറായി വിജയനും എല്‍ഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോള്‍ തനിക്ക് ഉറപ്പാണ്, വി ശിവന്‍കുട്ടി മതവര്‍ഗ്ഗീയവാദിക്ക് നേമം വിട്ടുകൊടുക്കില്ലെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.