CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 6 Seconds Ago
Breaking Now

യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം; ലൈവ് കണ്ടും കേക്ക് മുറിച്ചും ടോണ്ടനിലെ ഐഒസി പ്രവര്‍ത്തകര്‍

ലണ്ടന്‍/സോമര്‍സെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയില്‍ നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളില്‍ വേറിട്ട കാഴ്ചയായി. യുകെ സമയം പുലര്‍ച്ചെ 3 മുതല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ ഒരുമിച്ചിരുന്നു ടി വി സ്‌ക്രീനുകളില്‍ ലൈവ് കണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. സീറ്റുകള്‍ 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു.

സോമര്‍സെറ്റിലെ ടോണ്ടനില്‍ നടന്ന ആഘോഷങ്ങള്‍ ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജീവ് കെ രാജന്‍, ലിന്റോ ജോര്‍ജ്, ബിനു സേവ്യര്‍, നിന്‍സി ലിനു, റോയി പ്ലാവിള, മോബിന്‍ മോന്‍സി, ജിനോ മാത്യു, അനീഷ് തോമസ്, സജില്‍ അഗസ്റ്റിന്‍, നിസാര്‍ മെന്‍സില്‍ എന്നിവര്‍ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.