
















ഇടതുപക്ഷ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ 8-ാം ദേശീയ സമ്മേളനം 2026 മെയ് 2-ന് ശനിയാഴ്ച, ബെഡ്‌ഫോര്‍ഡിലെ Haynes Village Hallല്‍ വെച്ച് നടക്കും. സമ്മേളന വേദി വി.എസ്. അച്യുതാനന്ദന്‍ നഗര്‍ എന്ന പേരിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
25 ഓളം യൂണിറ്റുകളില്‍ നിന്നായി ഏകദേശം 150-ഓളം സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍, കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ സ്വാമി സന്ദീപാനന്ദഗിരി ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സമ്മേളനത്തില്‍ ആക്ടിംഗ് സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലും, നാഷണല്‍ ട്രഷറര്‍ അവതരിപ്പിക്കുന്ന സാമ്പത്തിക റിപ്പോര്‍ട്ടിന്മേലും ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതുചര്‍ച്ചയും നടക്കും. ഉച്ചയ്ക്ക് ശേഷം ചര്‍ച്ചകള്‍ക്കുള്ള മറുപടിയും, തുടര്‍ന്ന് പുതിയ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള പാനല്‍ അവതരണവും നടക്കും.

വൈകിട്ട് 4.30-ന് നടക്കുന്ന സാമരിക സമ്മേളനം ഫാ. ഡോ. മാത്യു വാഴക്കുന്നം ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കേരള കാര്‍ഷിക മന്ത്രി ശ്രീ. പ്രസാദ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. യു.കെ.യിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് ചെണ്ടമേളം ഉള്‍പ്പെടെയുള്ള കലാപരിപാടികളോടെ സമ്മേളനം രാത്രി 7 മണിക്ക് അവസാനിക്കും.
യു.കെ.യിലെ മലയാളി സമൂഹത്തിനിടയില്‍ പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സമീക്ഷ യു.കെ.യുടെ ഈ ദേശീയ സമ്മേളനം, സംഘടനയുടെ ഭാവി പ്രവര്‍ത്തനദിശ നിര്‍ണയിക്കുന്നതിലും പ്രവാസി സമൂഹവുമായി കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്ക് വഴിതെളിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.