CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 59 Seconds Ago
Breaking Now

ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷം വര്‍ണാഭമായി...... ടോം തോമസിനെ പ്രസിഡന്റായും എല്‍ദോ ജോര്‍ജിനെ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ യോര്‍ക്ഷെയര്‍ & ഹമ്പര്‍ റീജിയണിലെ ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷം ഏപ്രില്‍ മാസം 18 ന് ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് കൊളമ്പസ് സ്‌കൂളില്‍ വച്ച് നടന്നു.  ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച അസോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് ശേഷം വയനാടന്‍ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടര്‍ന്ന് അയര്‍ലണ്ടില്‍ നിന്നുമുള്ള K North ബാന്‍ഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു. പരിപാടിയിലെ ഓഡിയോ വിഷ്വല്‍ പാര്‍ട്ണര്‍ ആയിരുന്ന ലാഡ്‌സ് ഇവന്റസ് കീത്ത്‌ലിയുടെ അതിമനോഹരമായ ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങള്‍ പരിപാടികള്‍ക്ക് മിഴിവേകി.

അന്നേദിവസം മുന്‍വര്‍ഷങ്ങളിലേതുപോലെ ബാലറ്റ് പേപ്പര്‍ വോട്ടിങ്ങിലൂടെ അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള അസോസിയേഷന്‍ ഭാരവാഹികളെ അസോസിയേഷന്‍ അംഗങ്ങള്‍ തെരെഞ്ഞെടുത്തു.  ടോം തോമസ് (പ്രസിഡന്റ്), എല്‍ദോ ജോര്‍ജ് (സെക്രട്ടറി), ജിസ്മോന്‍ ജോണ്‍ (ട്രെഷറര്‍), അനൂപ ഒറാസ്‌ക (വൈസ് പ്രസിഡന്റ്), ടീന അരുണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു.  കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമല്‍ ജോയി, ഷിഹാസ് സലിം,  ഷിബു ജോര്‍ജ്,  ഷിബിന്‍ ആന്റണി, അജാസ് ജമാല്‍, ലാല്‍ജോ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

പരിപാടിയില്‍ കമ്മിറ്റി മെമ്പര്‍ സിന്റോ വര്‍ഗീസ് സ്വാഗതവും, ഷിബു ജോര്‍ജ് ഈസ്റ്റര്‍ വിഷു ഈദ് സന്ദേശവും, ഷിഹാസ് സലിം നന്ദിയും രേഖപ്പെടുത്തി.

 

 

 

വിമല്‍ ജോയി

 




കൂടുതല്‍വാര്‍ത്തകള്‍.