CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 37 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 24ാമത് ഈസ്റ്റര്‍ വിഷു ഈദ് ആഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടി

ഒത്തൊരുമയോടെ ഈസ്റ്ററും വിഷുവും ഈദും കൊണ്ടാടി ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം. കേരളത്തിന്റെ തനിയമായര്‍ന്ന പരിപാടികളും ആഘോഷങ്ങളും രുചികരമായ ഭക്ഷണവും ഒക്കെയായി മികച്ച ഒരുവിരുന്നാണ് അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നത്.

ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷങ്ങള്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളെല്ലാവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. പിന്നീട് അംഗങ്ങളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.

നാല്‍പതോളം കുട്ടികള്‍ ഒരുക്കിയ ദേശഭക്തിയും കേരളത്തിന്റെ വിവിധ കലാപരിപാടികളും കൂട്ടിയിണക്കിയ കലാരൂപം വേദിയില്‍ അരങ്ങേറി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മികച്ച നിരവധി പരിപാടികളാണ് വേദിയെ കീഴടക്കിയത്.

രാത്രി 9.30 വരെ പരിപാടികള്‍ .

വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കിയിരുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.